പണക്കാര്‍ക്ക് സൂപ്പര്‍നികുതി വരുന്നു

വര്‍ദ്ധിച്ചുവരുന്ന ധനകമ്മി നികത്താനും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമകാര്യങ്ങള്‍ പ്രഖ്യാപിക്കാനും പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അധികവരുമാനമുള്ളവരില്‍ നിന്നും 40 ശതമാനം നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രിയുടെ ഉപദേശസമിതി ചെയര്‍മാന്‍ സി രംഗരാജന്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
നിലവില്‍ 10, 20, 30 എന്നീ മൂന്നു സ്ലാബുകളിലായാണ് വരുമാന നികുതി ചുമത്തുന്നത്. രണ്ടു ലക്ഷം വരെ ഇപ്പോള്‍ ഒരു നികുതിയും അടക്കേണ്ടതില്ല. രണ്ടു ലക്ഷത്തി ഒന്നിനുംനും അഞ്ചുലക്ഷത്തിനും ഇടയില്‍ 10 ശതമാനവും അഞ്ച് ലക്ഷത്തി ഒന്നിനും പത്തുലക്ഷത്തിനുമിടയില്‍ 20 ശതമാനവും അതിനു മുകളില്‍ 30 ശതമാനവുമാണ് ഈടാക്കുന്നത്. നാലാമതൊരു സ്ലാബുകൂടി കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടാകും. ഇത്തരമൊരു തീരുമാനം കൊണ്ട് മറ്റൊരു മെച്ചവും സര്‍ക്കാര്‍ സ്വപ്‌നം കാണുന്നുണ്ട്. പണക്കാരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കുള്ള ചുട്ടമറുപടി കൂടിയായിരിക്കും ഇത്.












Click it and Unblock the Notifications