Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസ്:ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ല

Supreme Court

ദില്ലി: സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാകുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി. ഇക്കാര്യം പരിഗണിക്കാനുള്ള അധികാരം കോടതിക്കില്ല. നിയമനിര്‍മാണ സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സ്ത്രീപീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ വേണമെന്നും സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്യുന്ന എംപിമാരെയും എംഎല്‍എമാരെയും കുറ്റപത്രം നല്‍കിയാലുടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പ്രൊമിള ശങ്കര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യങ്ങള്‍ കോടതി വിശദീകരിച്ചത്.

അതേസമയം, മാനഭംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ വേണമെന്ന ആവശ്യത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. പീഡനത്തിന് ഇരയാവുന്നവര്‍ക്ക നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തോടും സംസ്ഥാനത്തോടും നിലപാട് അറിയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സ്ത്രീപീഡന കേസുകളില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്നത് അടക്കമുള്ളവയായിരുന്ന് ഹര്‍ജിയിലെ ആവശ്യങ്ങള്‍. വി.ഐ.പികള്‍ക്ക് നല്‍കുന്ന സുരക്ഷാഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+