Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ബസ് പീഡനം: കുറ്റപത്രം സമര്‍പ്പിച്ചു

ദില്ലി: ബസിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പ്രതിചേര്‍ത്ത് ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1260 പേജുള്ള കുറ്റപത്രം സാകേതിലെ മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത ആറാം പ്രതിക്കെതിരായ കുറ്റപത്രം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ സമര്‍പ്പിക്കും. ഈ പ്രതിയുടെ പ്രായം നിര്‍ണയിക്കാന്‍ അസ്ഥി പരിശോധന നടത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് ഈ പ്രതിയുടെ വിചാരണ നടക്കുക.

കൊല, കൂട്ട ബലാത്സംഗം, വധശ്രമം, തട്ടിക്കൊണ്ടുപോവല്‍, അസ്വാഭാവിക കുറ്റങ്ങള്‍, കൊള്ള, കവര്‍ച്ചയ്ക്കായി മുറിവേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഞ്ചു പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമത്തിന് ഇരയായി സിംഗപ്പുര്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യമാവാതിരിക്കാന്‍ രേഖകള്‍ മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും നടപടികള്‍ അടച്ചിട്ട മുറിയില്‍ (ഇന്‍ ക്യാമറ) നടത്താനും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ അതിവേഗ കോടതിയുടെ പരിഗണനയ്ക്ക് കേസ് വിടുന്ന പ്രക്രിയ വ്യാഴാഴ്ച പൂര്‍ത്തീകരിക്കാനായില്ല. ഇതിനായി ശനിയാഴ്ച വീണ്ടും കേസ് പരിഗണിക്കും. പിന്നീട് തുടര്‍ച്ചയായ വാദംകേള്‍ക്കലിന് അതിവേഗ കോടതിയിലേക്ക് മാറ്റും. കേസ് നടപടി ഹൈക്കോടതിയുടെ നിരീക്ഷണത്തിലായതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+