പീഡനശ്രമം: യുവതി ട്രെയില്‍ നിന്നും ചാടി
ആര(ബിഹാര്‍): പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന തീവണ്ടിയില്‍നിന്ന് യുവതി പുറത്തേക്ക് ചാടി. ആര ജങ്ഷന് സമീപം ദിബ്രുഗര്‍ബ്രഹ്മപുത്ര എക്‌സ്പ്രസിലാണ് സംഭവം.
തലയ്ക്കും കാലിനും പരിക്കേറ്റ യുവതിയെ ട്രാക്ക് മെയിന്റനന്‍സ് ട്രോളിയിലാണ് സ്‌റ്റേഷനിലെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖംപ്രാപിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.
ഹിമാചല്‍പ്രദേശില്‍നിന്നുള്ള സൈനികന്‍ രമേഷ്‌കുമാറാണ് ബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്നുള്ള 30 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം റൈഫിള്‍സില്‍ ജവാനായ രാജേഷ്‌കുമാര്‍, സുഹൃത്ത് ദിനേശ്കുമാര്‍ എന്നിവരെ അറസ്റ്റുചെയ്തതായി പാറ്റ്‌ന റെയില്‍വേ പൊലീസ് സൂപ്രണ്ട് സുരേഷ് ചൗധരി പറഞ്ഞു. അതേ തീവണ്ടിയിലുണ്ടായിരുന്ന അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനാണ് പ്രതികളെ പിടികൂടിയത്.
13 വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതി ഒറ്റയക്ക് യാത്ര ചെയ്യുമ്പോഴാണ് പീഡനശ്രമം നടന്നത്. ടോയ്‌ലറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറിയാണ് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications