കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികശേഷി നശിപ്പിക്കുന്നത് ശരിയല്ല: എം മുകുന്ദന്‍

Google Oneindia Malayalam News

M Mukundan
മരുന്ന് കൊടുത്ത് ഒരാളുടെ ലൈംഗികശേഷി നശിപ്പിക്കുന്ന ശിക്ഷയോട് തനിക്ക് യോജിപ്പില്ലെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. വധശിക്ഷയേക്കാള്‍ ക്രൂരമായ ശിക്ഷയാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത്തരം ശിക്ഷാരീതികള്‍ കൊണ്ട് കഴിയില്ല.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ ബോധവല്‍ക്കരണമാണ് വേണ്ടത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ഈ ദൗത്യം ഏറ്റെടുത്താലേ ഇത്തരം അതിക്രമങ്ങള്‍ക്ക് പരിഹാരമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ പീഡനത്തിനിരയായ കുട്ടിയുടെ പേരും ഫോട്ടായും വെളിപ്പെടുത്തുക തന്നെ വേണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ ഇരയുടെ മുഖം വ്യക്തമാകണം.

പ്രതികരണ ശേഷിയില്ലാത്ത ജനവും ഭരണകൂടവുമായിരുന്നു ഡല്‍ഹിയിലുണ്ടായിരുന്നത്. ജനം പ്രതികരിക്കാത്തത് ഭരണകൂടത്തിനും പോലിസിനും സഹായമാകുന്നു. തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കുന്ന വിഷയങ്ങളാണെങ്കില്‍ മാത്രമേ ഭരണകൂടം എന്തുകാര്യമായാലും ശ്രദ്ധിക്കുകയുള്ളു. അതേസമയം ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ കൂട്ടമാനഭംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജാതി-മത ഭേദമെന്യേ കൊടിയില്ലാതെ പ്രതിഷേധിക്കാനെത്തിയ വന്‍ജനക്കൂട്ടം വരാന്‍ പോവുന്ന കാലത്തിന്റെ സൂചനയാണ്.

ഡല്‍ഹിയില്‍ നിര്‍മാണത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള ആറും ഏഴും കുട്ടികളെ ഒരോ മാസവും കാണാതാവുന്നുണ്ട്. ഇതൊന്നും പക്ഷെ, പുറംലോകം അറിയുന്നില്ല. ഇരകള്‍ പരിഷ്‌കൃത കുടുംബങ്ങളില്‍ നിന്നുള്ളവരാവുമ്പോഴാണ് അത് വാര്‍ത്തയാകുന്നത്. ദീര്‍ഘകാലം ഡല്‍ഹിയിലെ ജീവിതം അടുത്തുനിന്നു കണ്ട ഒരാളെന്ന നിലയിലുള്ള തന്റെ അഭിപ്രായമാണിതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

English summary
Writer M Mukundan says chemical castration impractical,its effect is temporary, and it does not address the other factors, including social conditioning and mental problems, that lead to such crimes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X