കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബ് പ്രാര്‍ത്ഥന, ആരാണ് കുറ്റവാളി?

Google Oneindia Malayalam News

Kasab
തൂക്കികൊന്ന പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന്റെ ആത്മശാന്തിക്കായി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കസബിനുവേണ്ടി മയ്യിത്തു നമസ്‌കാരം നടത്തിയിട്ടില്ലെന്നും അപമാനിക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ വിവാദമെന്നും വ്യക്തമാക്കി കൊണ്ട് തൃക്കാക്കര ജുമാമസ്ജിദ് ഖത്തീബ്‌ അബ്ദുല്‍ റഊഫ് മൗലവി രംഗത്തെത്തിയിട്ടുണ്ട്.

നവംബര്‍ 23ന് വെള്ളിയാഴ്ച നടന്ന ജുമുഅ ഖുത്തുബയില്‍ 'ഇസ്ലാമിക അച്ചടക്കം' എന്ന വിഷയത്തിലാണ് സംസാരിച്ചത്. കസബിന്റെ കാര്യത്തില്‍ നമ്മുടെ ചെറുപ്പക്കാര്‍ തീവ്രവാദത്തില്‍ പോയി നശിക്കാതിരിക്കട്ടെ എന്നാണ് പറഞ്ഞത്. മയ്യിത്ത് നമസ്‌കാരചടങ്ങിലാണെങ്കില്‍ കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റി അംഗങ്ങളും ജമാഅത്തിലെ മറ്റുള്ളവരും പങ്കെടുത്തിട്ടുണ്ട്. കസബിനുവേണ്ടി മയ്യിത്ത് നമസ്‌കാരം നടത്തിയിട്ടില്ല-തേജസ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പിന്നെ ആരാണ് കസബിനു മയ്യിത്ത് നമസ്‌കാരം നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. ഈ വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ(നവംബര്‍ 26ന്) കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്തിന്? അവര്‍ കൂടി പങ്കെടുത്ത മയ്യിത്ത് നമസ്‌കാര ചടങ്ങേ നടന്നിട്ടുള്ളൂവെങ്കില്‍ ഈ നോട്ടീസിന്റെ അര്‍ത്ഥമെന്താണ്?

മയ്യിത്ത് നമസ്‌കാരത്തിനിടെ തൂക്കിലേറ്റപ്പെട്ട മുസ്ലീം സഹോദരന്‍ അജ്മല്‍ കസബിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് റൗഫ് മൗലവി ഉറക്കെ വിളിച്ചുപറഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് നേരത്തെ പുറത്തുവന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൗലികവാദികള്‍ ഇതെല്ലാം ഇന്റലിജന്റ്‌സ് ബ്യൂറോയുടെ പണിയാണെന്ന പതിവു പല്ലവിയാണ് ഉയര്‍ത്തുന്നത്.

English summary
Police have launched an investigation into the offering of prayers at a mosque for Ajmal Kasab, who was hanged for carrying out the Mumbai terror attack in 2008
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X