ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി

കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥയനുസരിച്ച് നാവികര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകും. തുടര്‍ന്ന് കൊല്ലം കോടതിയില്‍ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിക്കും. കോടതി നടപടികളോടു പൂര്‍ണമായും സഹകരിക്കുമെന്ന് ഇറ്റാലിയന്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണെ്ടന്ന് അഭിഭാഷകന്‍ പറഞ്ഞു.
ഹൈക്കോടതി നിര്‍ദേശിച്ച ആറു കോടി രൂപയുടെ ബാങ്ക് ഗാരന്റി കൊല്ലം കോടതിയില്‍ കെട്ടിവ ച്ചാണു ഡിസംബര്‍ 22നു പുലര്‍ച്ചെ നാവികര്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് അയച്ച പ്രത്യേക എയര്‍ബസ് 319 വിമാനത്തിലാണ് ക്രിസ്മസ് ആഘോഷിയ്ക്കുന്നതിനായി ഇറ്റലിയിലേക്കു പോയത്. ജനുവരി 10-ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുമ്പു തിരിച്ചെത്തണമെന്നാണു കൊച്ചി വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. കൊച്ചിയില്‍ തിരിച്ചെത്തിയാല്‍ ജാമ്യവ്യവസ്ഥകള്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
നാവികര്‍ മടങ്ങിയെത്തിയത് ഇറ്റലി വാക്കു പാലിച്ചതിന് തെളിവാണെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.












Click it and Unblock the Notifications