അമി ബെറ യു എസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സില്‍

യു എസ് ചരിത്രത്തിലെ ആദ്യ ഹിന്ദു പ്രതിനിധിയാണ് തുളസി ഗബാര്‍ഡ്. വിശുദ്ധ ഗ്രന്ഥമായ ഭഗവത്ഗീതയാണ് തന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച ഗ്രന്ഥമെന്നും രാജ്യത്തിന്റെയും മറ്റുള്ളവരുടെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തുളസി പറഞ്ഞു. തുളസിയുടെ 21-ാമത്തെ വയസ്സില്‍ ഹവായ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുദ്ധത്തിന് പോകാനായി സ്വമേധയാ ജോലി രാജിവെച്ച തുളസിക്ക് 28-മത്തെ വയസ്സില്‍ കുവൈത്ത് നാഷണല്‍ ആര്‍മി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
ബെറ, യു എസില്‍ ഈ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജന്‍ കൂടിയാണ്. ഇതിനുമുമ്പ് 1950ല്‍ ദലിപ് സിങ് സന്തും 2005ല്‍ ബോബി ജിന്‍ഡാലും ഈ പദവി സ്വന്തമാക്കിയിരുന്നു. ഈ സീറ്റിനു വേണ്ടി അഞ്ചു ഇന്തോ അമേരിക്കര്‍ മത്സരിച്ചിരുന്നു. 141,241 അതായത് 51.7% വോട്ട് ലഭിച്ചാണ് ബെറ ഈ അംഗീകാരംനേടിയത്. ബെറയുടെ മാതാപിതാക്കള്‍ 1950ല്‍ അമേരിക്കയില്‍ കുടിയേറിപാര്‍ത്തവരാണ്. എന്നിരുന്നാലും ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications