Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് അനാഥാലയത്തില്‍ തീപ്പിടുത്തം, ഏഴു മരണം

Fire
വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുള്ള സ്വകാര്യ അനാഥാലയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. പ്രാദേശിക സമയം 8.30ഓടെയുണ്ടായ തീപ്പിടുത്തത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

നാലുകുട്ടികള്‍ സംഭവസ്ഥലത്തുവെച്ചും മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

യുവാന്‍ ലിഹായ് എന്ന സ്ത്രീയുടെ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. രണ്ടു ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ധാരാളം കുട്ടികളുണ്ട്. അതുകൊണ്ടു തന്നെ അപകട സമയത്ത് എത്ര കുട്ടികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്ന കണക്ക് ലഭിച്ചിട്ടില്ല.

കുട്ടികള്‍ക്കുനേരെ നിരന്തരം ആക്രമണമുണ്ടാകുന്ന പ്രദേശമാണിത്. ഡിസംബറില്‍ കത്തിയുമായി സ്‌കൂളിലെത്തിയ ഒരാള്‍ 23 കുട്ടികളെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. സബ്‌വേയ്ക്കു മുകളില്‍ കയറി നിന്ന് സ്ത്രീകള്‍ക്കു നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ ഒരാളും വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു.

രാജ്യം സാമ്പത്തികമായി കുതിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ നിരവധിയാളുകളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുണ്ട്. ഇത് ചിലരില്‍ കടുത്ത മാനസിക ആഘാതമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+