കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ വസന്തം കൊറിയയില്‍ വിടരുമോ

  • By Leena Thomas
Google Oneindia Malayalam News

Google Logo
സോള്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷെമിഡറ്റ് സൈബര്‍ സ്‌പേസിന്റെ അവസാന അതിര്‍വരമ്പായ നോര്‍ത്ത് കൊറിയ ഈ വര്‍ഷം സന്ദര്‍ശിച്ചേയ്ക്കും. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്തെ പ്രധാന മുതലാളിത്ത രാജ്യത്തെ പ്രധാന സ്വകാര്യ കമ്പനി മേധാവി കമ്മ്യൂണിസ്റ്റ് കൊറിയ സന്ദര്‍ശിയ്ക്കുന്നത് ലോകം താല്പര്യത്തോടെയാണ് വീക്ഷിയ്ക്കുന്നത്.

ന്യൂ മെക്സിക്കൊയിലെ മുന്‍ ഗവര്‍ണര്‍ ബില്‍ റിച്ചാര്‍ഡ്സനോടൊപ്പമാണ് ഷ്മിഡ്ത് വടക്കന്‍ കൊറിയ സന്ദര്‍ശിയ്ക്കുന്നത്. കാരുണ്യപ്രവര്‍ത്തനമാണ് ബില്ലിന്റെ സംഘത്തിന്റെ പ്രധാന സന്ദര്‍ശന ഉദ്ദേശം.
ഷെമിഡിറ്റിന്റെ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്ന് വ്യക്തമല്ല. ലോകമെമ്പാടും ഇത് ചര്‍ച്ച ചെയ്യുമ്പോഴും സന്ദര്‍ശനത്തെപ്പറ്റി ഗൂഗിള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സന്ദര്‍ശനമായിരിക്കില്ല എന്ന് മാത്രം ഗൂഗിള്‍ വക്താവ് പറഞ്ഞു.

എന്നാല്‍ ഇതേസമയം കൊറിയന്‍ നേതാവിന്റെ പുതുവത്സര സന്ദേശം ശ്രദ്ദേയമാവുകയാണ്. ഇനിയുള്ള നാളുകള്‍ വ്യവസായ വിപ്ലവത്തിന്റേതായിരിക്കുമെന്ന് നോര്‍ത്ത് കൊറിയന്‍ നേതാവ് കിംങ് ജോങ്- യന്‍ പുതുവത്സരത്തില്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശാസ്ത്രവും സാങ്കേതിക വിദ്യയും വഴിതെളിയിക്കുമെന്നും രാജ്യത്തെ എല്ലാ സ്‌കൂളുകളും ഫാക്ടറികളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റിനും മാധ്യമങ്ങള്‍ക്കും രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 3G മൊബൈല്‍ ഉപയോഗം വളരെയധികം കൂടി വരികയാണെന്നും കൊറിയന്‍ നേതാവ് പറയുന്നു. കിംഹ് ജോങ് യനിന്റെ ഈ പ്രസ്താവനയാണ് ഗൂഗിള്‍ മേധാവിയുടെ യാത്രയ്ക്ക് കൂടുതല്‍ പ്രസക്തി നല്‍കുന്നത്.

കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ നിന്ന് 2010ല്‍ സെര്‍ച്ച് സര്‍വ്വീസുകള്‍ ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. അതേസമയം ഇന്റര്‍നെറ്റ് സ്വാതന്ത്രത്തിനു വേണ്ടിയുള്ള 'do no evil' പ്രചാരണ പരിപാടികള്‍ ഗൂഗിള്‍ പിന്‍താങ്ങിയിരുന്നു.

ഗൂഗിള്‍ ഒരു ബിസിനസ്സ് സംരംഭം നോര്‍ത്ത് കൊറിയയില്‍ ആരംഭിക്കില്ല എന്നാണ് ഏഷ്യാ നിരീക്ഷകനായ വിക്ടര്‍ ഷായുടെ അഭിപ്രായം.

English summary
Eric Schmidt, Executive Chairman of Google will be traveling to North Korea on a private, humanitarian mission. The trip would be the first by a top executive from US-based Google, the world's largest Internet search provider, to a country considered to have the most restrictive Internet policies on the planet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X