ഊഞ്ഞാലില്‍ കുടുങ്ങി ബാലിക മരിച്ചു

അറബിയില്‍ ചന്ദ്രന്‍ എന്ന് അര്‍ത്ഥം വരുന്ന ഖമറിന് അന്ന് സന്തോഷിന്റെ ദിവസമായിരുന്നു. പിതാവ് റയീദ് അല്‍ ഖാസസ് കളിയ്ക്കാന്‍ ഊഞ്ഞാല്‍ ഉണ്ടാക്കി കൊടുത്ത ദിവസം. മുത്തച്ഛന്‍ വീട്ടിലേക്കെത്തുന്ന ദിവസം. സന്തോഷത്തെ വീട്ടില്‍ തുള്ളിച്ചാടി നടന്ന കുട്ടിയെ കാത്ത് വലിയൊരു ദുരന്തം പതിയിരിപ്പുണ്ടായിരുന്നു.
ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കെ കുട്ടിയുടെ തല ചരടില്‍ കുടുങ്ങുകയായിരുന്നു. മാതാപിതാക്കളെത്തുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തൊട്ടടുത്ത ബേക്കറിയില്‍ ജീവനക്കാരായിരുന്നു രണ്ടു പേരും.
എല്ലാ ദിവസവും ഞങ്ങള്‍ അവളെ കാണുന്നുണ്ട്. എപ്പോഴും ഞങ്ങളുടെ കണ്‍മുന്നിലുണ്ട്. അവളെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ല. അവള്‍ മരിച്ചുവെന്ന സത്യം ഉള്‍കൊള്ളുന്നു. ദുരിതപൂര്‍ണമായ ജീവിതത്തിലെ സന്തോഷമായിരുന്നു അവള്‍. പട്ടിണിയില്‍ നിന്ന് അവളെങ്കിലും രക്ഷപ്പെട്ടല്ലോയെന്ന് ഇടയ്ക്ക് ആശ്വസിക്കും.












Click it and Unblock the Notifications