കുറ്റവാളികളുടെ പേരുകള്‍ ഹരിയാന പരസ്യമാക്കും

പ്രായ പൂര്‍ത്തിയാകാത്ത രണ്ടു കുറ്റവാളികളടക്കം 2,500 കുറ്റവാളികളുടെ പേരുവിവരങ്ങളാണ് പൊലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്. കുറ്റവാളികളുടെ പേരും വിലാസവും ശിക്ഷാര്‍ഹമായ കുറ്റ വിവരങ്ങളും ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുമെന്ന ബ്യൂറൊ ഡയറക്ടര്‍ റാം ദബ്ബാസ് പറഞ്ഞു.
ഇതില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത രണ്ട് പേരും ഉള്‍പ്പെടുന്നു. 11, 12 ക്ലാസുകളില്‍ പഠിക്കുന്ന സുമിതും പ്രവീണിനെയുമാണ് ജിന്ദില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത 17വയസ്സുള്ള പെണ്‍കുട്ടിയുടെ വീഡിയോ എം എം എസ് ആയി ഷെയര്‍ ചെയ്തതിന്റെ പേരിലായിരുന്നു അറസ്റ്റ്. സംഭവം നടന്നത് ഈ കഴിഞ്ഞ ഡിസംബര്‍ 7നായിരുന്നു. എം എം എസ് ന്റെ പേരില്‍ പ്രതികള്‍ തന്നെ പീഡിപ്പിക്കുകയ്യിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ബ്ലാക്‌മെയിലിങ് സഹിക്കാന്‍ കഴിയാതെയാപ്പോഴാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞതെന്ന് എസ് എച്ച് ഒ റജീന്ദ്രര്‍ സിങ് പറഞ്ഞു.
അതുപോലെ പഞ്ചാബിലെ മുക്തസര്‍ വില്ലേജില്‍ 21വയസ്സുകാരന്‍ ഒന്‍പതാം ക്ലാസുകാരിയെ ബലമായി പീഡിപ്പിച്ചതായി പൊലീസിന് പരാതി ലഭിച്ചതായി പൊലീസ് സുപ്രണ്ടന്റ് സുര്‍ജീത് സിങ് അറിയിച്ചു.
ദില്ലിയിലെ കൂട്ട ബലാല്‍സംഗം വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചതാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ഹരിയാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications