കാര്‍ വില്‍ക്കാന്‍ ബിക്കിനിയിട്ട പെണ്ണെന്തിന്

വസ്ത്രധാരണ രീതിയില്‍ സ്ത്രീകളും പുരുഷന്മാരും ഒരു ലക്ഷ്മണരേഖ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ബിഎംഡബ്ല്യു കാറിന്റെ പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?. ബിക്കിനിയിട്ട രണ്ടു പെണ്ണുങ്ങള്‍ക്കിടയിലാണ് കാറുള്ളത്. കാറുവില്‍ക്കാന്‍ എന്തിനാണ് ബിക്കിനി?
ആളുകള്‍ക്ക് പലപ്പോഴും കാര്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ സ്ത്രീകളെ ശ്രദ്ധിക്കുകയും ചെയ്യും. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ തെറ്റൊന്നുമില്ല.
എന്നാല്‍ ഈ വാദഗതിയെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എതിര്‍ത്തും. ദില്ലിയില്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടി സാല്‍വാര്‍ കമ്മീസാണ് ധരിച്ചിരുന്നത്. പക്ഷേ, റോഡിലൂടെ മാന്യമായ വസ്ത്രം ധരിച്ചുനടക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുണ്ടായത്. ബലാത്സംഗങ്ങള്‍ നടന്നത് ഇന്ത്യയിലല്ല ഭാരതത്തിലാണെന്നായിരുന്നു ഭാഗവത് പ്രസ്താവിച്ചത്.
ബലാത്സംഗം പോലുള്ള കുറ്റകൃത്യം ഗ്രാമങ്ങളില്‍ കുറവാണെന്നും അന്ധമായ പാശ്ചാത്യവത്കരണമാണ് നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും ഭഗവത് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications