ഇടുക്കിയില്‍ തമിഴ് തീവ്രവാദസംഘങ്ങള്‍ സജീവം

വിടുതലൈ പുലികള്‍ പോലെ തീവ്രവാദ സ്വഭാവമുള്ള ചില തമിഴ്‌സംഘടനകളാണ് നീക്കത്തിനു പിന്നിലെന്ന് പോലിസ് സംശയമിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി മുന്നാറില്‍ പ്രകടനം നടത്തിയ സംഘടനയാണ് വിടുതലൈ പുലികള്‍.
തമിഴര്‍ തീര്‍ത്തും മോശം സാഹചര്യത്തിലാണ് കേരളത്തില്‍ ജീവിക്കുന്നതെന്നും ജീവിതനിലവാരം ഉയര്‍ത്താന്‍ ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമാക്കുകയാണ് വേണ്ടത്, മുന്നാറിനെ മോചിപ്പിക്കുക എന്നീ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി പ്രധാനമായും തോട്ടം മേഖലയിലാണ് വിതരണം ചെയ്യുന്നത്.
45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഇളന്തനിലം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. തമിഴ്‌നാടിന്റെ ഭാഗമായ ഇടുക്കിയെ കേരളം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് വാദം. ചൂഷണത്തിനെതിരേ പൊരുതാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.












Click it and Unblock the Notifications