Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലുകാരിയെ പീഡിപ്പിച്ചതായി പരാതി

Rape
പാലക്കാട്: പാലക്കാട് പെരുവെമ്പ് കല്ലംചിറയില്‍ പതിനാലുകാരിയെ പിതൃസഹോദരപുത്രനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് ഇതുസംബന്ധിച്ച് പുതുനഗരം പോലീസില്‍ പരാതി നല്‍കി. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് സംഭവം.

കളിപ്പാട്ട വില്‍പ്പനക്കാരായ രക്ഷിതാക്കള്‍ പുളിയങ്കാവ് ഉത്സവത്തിന് പോയതിനാല്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പിതൃസഹോദരന്റെ മകനായ ഗണേശ(28)നും സുഹൃത്തായ വിഷ്ണുവും പിഡിപ്പിച്ചുവെന്നാണ് പരാതി. പുതുവത്സരാഘോഷം കഴിഞ്ഞ് പുലര്‍ച്ചെ എത്തിയ ഗണേശന്‍(28) തനിച്ചുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രെ.

മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ടൂര്‍ പോകാനായി തീരുമാനിച്ചതു പ്രകാരം ഗണേശനെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്ത് വിഷ്ണു(20) ഗണേശനെ മാറ്റി മുറിയില്‍ കയറി പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെ കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഓടിയെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ തന്നെ കൂട്ടുകാരുമായി പ്രതികള്‍ വിനോദയാത്രക്ക് പോയി. രാവിലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കച്ചവടം കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പീഡിപ്പിച്ചത് പിതാവിന്റെ സഹോദരന്റെ പുത്രനും കൂട്ടുകാരന്‍ വിഷ്ണവുമാണെന്ന് പെണ്‍കുട്ടി മാതാവിനോട് പറഞ്ഞതോടെ വിനോദയാത്ര കഴിഞ്ഞ് ഇവര്‍ മടങ്ങി എത്തിയശേഷം പ്രതികളെ ചോദ്യം ചെയ്യാമെന്ന് കുടുംബക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ വിനോദയാത്ര വ്യാഴാഴ്ച മടങ്ങിയെത്തിയ പ്രതികള്‍ ഒളിവിലായതോടെയാണ് മാതാവ് പുതുനഗരം പോലീസില്‍ പരാതിപ്പെട്ടത്. സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ഒളിവിലായ പ്രതികള്‍ക്കായി അന്വേഷം ഊര്‍ജ്ജിതമാക്കിയതായി പുതുനഗരം എസ് ഐ വ്യക്തമാക്കി.

<center><center><center><iframe width="600" height="450" src="http://www.youtube.com/embed/xjnG3peIO0s" frameborder="0" allowfullscreen></iframe></center></center></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+