പെണ്‍കുട്ടിയുടെ പേര് ബ്രിട്ടീഷ് പത്രം പുറത്താക്കി
ദില്ലി: ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയടെ പേര് ബ്രിട്ടീഷ് പത്രം പുറത്ത് വിട്ടു. പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പേര് മാധ്യമത്തിന് നല്‍കിയതെന്ന് പത്രം അവകാശപ്പെടുന്നു. ബ്രിട്ടീഷ് പത്രമായ മിറര്‍ ആണ് പേര് പ്രസിദ്ധീകരിച്ചത്. സണ്‍ഡേ പീപ്പിളിനു നല്‍കിയ അഭിമുഖത്തിലാണ് പിതാവായ ബദ്‌രി സിങ് പാണ്ഡെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഡിഎന്‍എ എന്ന ഇന്ത്യന്‍ പത്രവും പേര് പുറത്തുവിട്ടു.
അവളുടെ ശരിയായ പേര് ലോകം അറിയണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ മകള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. അവള്‍ അവളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ചുവീഴുകയായിരുന്നു. മകളെ കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ. അവളുടെ പേര് ഇത്തരം ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ട മറ്റു പെണ്‍കുട്ടികള്‍ക്ക് ആത്മധൈര്യം നല്‍കുമെങ്കില്‍, അവര്‍ എന്റെ മകളില്‍ നിന്ന് ഊര്‍ജ്ജം വീണ്ടെടുക്കുമെങ്കില്‍. പേര് പുറത്തുവരുന്നതില്‍ യാതൊരു തെറ്റുമില്ല-53കാരന്‍ വേദനയോടെ വ്യക്താക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

മകളെ കിരാതമായി പീഡിപ്പിച്ചവരെ നേര്‍ക്കുനേര്‍ കാണണമെന്നാണ് ആദ്യം തോന്നിയത്. പക്ഷേ, ഇപ്പോള്‍ എനിക്ക് അവരെ കാണാനുള്ള മനസ്സില്ല. കോടതി അവരെ തൂക്കികൊല്ലാന്‍ ഉത്തരവിടുന്ന വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. ആറു പേര്‍ക്കും വധശിക്ഷ തന്നെ ലഭിക്കണം. അവര്‍ മനുഷ്യന്മാരല്ല. മൃഗങ്ങളാണ്. ആശുപത്രി കിടക്കയില്‍ ഞങ്ങളെ കണ്ടപ്പോള്‍ ആദ്യം അവള്‍ കരയുകയായിരുന്നു. എന്നാല്‍ പിന്നെ അദ്ഭുതകരമായ തിരിച്ചുവരവാണ് അവള്‍ നടത്തിയത്. എല്ലാം ശരിയാകുമെന്ന് അവള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
പീഡനത്തിന് ഇരയാവുന്നവരുടേ പേര് പ്രസിദ്ധീകരിയ്ക്കുന്നത് ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമാണെന്നും പത്രം വ്യക്തമാക്കുന്നുണ്ട്.
അതിനിടെ പേര് പ്രസിദ്ധീകരിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തയ്യാറായിട്ടും ദില്ലി പോലിസ് ഇടഞ്ഞുനില്‍ക്കുകയാണ്. പേര് പ്രസിദ്ധീകരിച്ച വിദേശമാധ്യമത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications