പുതുച്ചേരിയില്‍ പെണ്‍കുട്ടികള്‍ക്ക് 'യൂനിഫോം'

ഇതിന്റെ ആദ്യപടിയായി രണ്ടു സുപ്രധാനനീക്കങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഓവര്‍ക്കോട്ട് പെണ്‍കുട്ടികളുടെ യൂനിഫോമിന്റെ ഭാഗമാക്കുക, സ്കൂളുകളില്‍ മൊബൈല്‍ നിരോധിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രാദേശികഭരണകൂടം ഉടന്‍ നടപ്പാക്കാനൊരുങ്ങുന്നത്.
വിദ്യാഭ്യാസമന്ത്രി ടി ത്യാഗരാജന്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പന്ത്രണ്ടാം ക്ലാസ് പെണ്‍കുട്ടിയെ ബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ ശക്തമായ പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. പെണ്‍കുട്ടികള്‍ക്ക് ഓവര്‍കോട്ടുകള്‍ നിര്‍ബന്ധമാക്കും. ഇനി മുതല്‍ പ്രത്യേകബസ്സുകളിലായിരിക്കണം കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു വരേണ്ടത്. മൊബൈല്‍ സ്കൂളിലേക്ക് കൊണ്ടു വരുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല-ത്യാഗരാജന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ വനിതാ സംഘടനകളും മനുഷ്യാവകാശസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ്. വസ്ത്രധാരണവും കുറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പീഡനത്തിന് പെണ്‍കുട്ടികളാണ് ഉത്തരവാദികളെന്ന രീതിയിലാണ് സര്‍ക്കാര്‍ പറഞ്ഞു വരുന്നത്. ഇത് അംഗീകരിക്കാനാവില്ല- ഓള് ഇന്ത്യാ ഡെമോക്രാറ്റിക് വുമന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ കുറ്റങ്ങള്‍ ഇല്ലാതാക്കുമെന്ന പ്രതീക്ഷയില്ല. സുരക്ഷിതത്വത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരകളെ കുറ്റവാളികളാക്കുന്നതിന് തുല്യമാണിത്-മനുഷ്യാവകാശപ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ ഡി രവികുമാര്‍ ആരോപിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications