വൈകൊ മൂന്നാറില്‍, സിഡിയെ കുറിച്ച് അന്വേഷണം
തിരുവന്തപുരം: മൂന്നാറില്‍ പ്രചരിയ്ക്കുന്ന കേരള വിരുദ്ധ തമിഴ് സിഡികളുടെ ഉറവിടത്തെയും മറ്റും കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. മൂന്നാറിനെ തമിഴ്നാടിനോടൊപ്പം ചേര്‍ക്കണമെന്ന് പ്രചരിപ്പിയ്ക്കുന്നതാണ് സിഡിയുടെ ഉള്ളടക്കം. ഈ പ്രചരണത്തിന്റെ മുന്നോടിയായി തമിഴ്നാട്ടിലെ എം ഡി എം കെ എന്ന പാര്‍ട്ടിയുടെ നേതാവായ വൈകൊ മൂന്ന് തവണ മൂന്നാര്‍ സന്ദര്‍ശിച്ചതായി കരുതുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തും.

സിഡിയിലെ വീഡിയൊ ചിത്രങ്ങല്‍, ഒരു തമിഴ് ചാനലിന്റെ പ്രാദേശിക ലേഖകന്‍ എടുത്ത് നല്‍കിയതാണെന്നാണ് അറിവായിട്ടുള്ളത്. മൂന്നാര്‍ പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് ഈ സി ഡി പ്രചരിയ്ക്കുന്നത്. മൂന്നാറിലെ തോട്ടം മേഖലയിലെ തൊഴിലാളികളില്‍ 95 ശതമാനവും തമിഴരാണ്. ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ് നാടിന് അവകാശപ്പെട്ടതാണെന്നാണ് സിഡിയിലെ പ്രധാന സന്ദേശം. ഇപ്പോള്‍ തന്നെ തമിഴിന് മൂന്നാറില്‍ കാര്യമായ പ്രാധാന്യമുണ്ട്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയില്‍ നിന്നുള്ള ചില എംഎല്‍എ മാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും ചോദ്യം ചോദിയ്ക്കുന്നതും പോലും തമിഴിലാണ്.
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ തമിഴ് തീവ്രവാദികള്‍ ഉണ്ടെന്ന് വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. ശ്രീലങ്കയില്‍ തമിഴ് തീവ്രവാദികള്‍ക്ക് പൂര്‍ണ പരാജയം നേരിട്ടതിന് പിന്നാലെയാണ് ഈ മേഖലയില്‍ തീവ്രവാദികളുടെ നുഴഞ്ഞ് കയറ്റം കൂടിയത്. വീണ്ടും ഒന്നു ചേരാനും കഴിയുമെങ്കില്‍ ശ്രീലങ്കയ്ക്ക് നേരെ വീണ്ടും ഒരു എതിര്‍പ്പ് സംഘടിപ്പിയ്ക്കാനുമാണ് ഇവര്‍ ശ്രമിയ്ക്കുന്നത്. ഇത് കേരളത്തിലെ പൊലീസിന് അറിയാത്ത കാര്യമല്ല. പക്ഷേ ഇതിന് തടയിടാനും മൂന്നാറിലെ തമിഴ് വാദം ചെറുക്കാനും സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇവിടത്തെ തമിഴര്‍ കേരളക്കരക്കാരാണെന്നതിന് വേണ്ട തെളിവായ റേഷന്‍കാര്‍ഡും മറ്റും ഒക്കെ നല്‍കുന്നുണ്ട്താനും.
മൂന്നാറിലെ സാധാരണക്കാരില്‍ സന്ദേശം എത്തിയ്ക്കാനായി ജില്ലാ പഞ്ചായത്ത് പോലും പലപ്പോഴും തങ്ങളുടെ പ്രചരണ പരിപാടികള്‍ തമിഴില്‍ നടത്താറുണ്ട്. ഇതെല്ലാം തമിഴരുടെ തമിഴ് വികാരം കൂട്ടാനും മലയാളികള്‍ക്കെതിരെ തിരിയാനും കാരണമാവുകയാണ്. തോട്ടം മേഖലയിലെ തമിഴരുടെ ഇടയില്‍ ശ്രീലങ്കയില്‍ നിന്ന് എത്തിയ തമിഴ് തീവ്രവാദികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കാനായി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല തമിഴിന് കൂടുതല്‍ പ്രാധാന്യം നല്കി അവരുടെ വികാരത്തിന് വളം വയ്ക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിന്റെ മറ്റ് ജില്ലകളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്ള തൊഴിലാളികള്‍ എത്തിയിട്ടുണ്ടെങ്കിലും മൂന്നാറില്‍ ഇവരുടെ സാന്നിദ്ധ്യം കുറവാണ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications