കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സമരത്തിന്റെ പൊടിപൂരം

Google Oneindia Malayalam News

On Strike
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും ബസ് തൊഴിലാളികളുടെയും അനിശ്ചിതകാലസമരം കേരളജീവിതം സ്തംഭിപ്പിക്കാന്‍ സാധ്യത. സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ സമരം തുടങ്ങും.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കുകയാണ്. ഇതേ ദിവസം കെഎസ്ആര്‍ടിസ് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ആളുകള്‍ ഏറെ കഷ്ടപ്പെടുമെന്നുറപ്പാണ്.

ശനിയാഴ്ച അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാത്തതിനാല്‍ ബസ് സമരം ഏറെക്കുറെ ഉറപ്പാണ്. നിലവിലുള്ള കൂലിയുടെ 50 ശതമാനം ഇടക്കാല ആശ്വസം അനുവദിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സ്റ്റാറ്റിയൂട്ടറി പെന്‍ഷനു പകരം പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരേയുള്ള പ്രക്ഷോഭം ദിവസങ്ങളോളം തുടരാനാണ് സാധ്യത. സമരക്കാരും സര്‍ക്കാരും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളെല്ലാം പാളിയിരുന്നു.

English summary
Private bus employees under the CITU-affiliated Kerala State Private Bus Transport Workers’ Federation will go on a State-wide token strike on October 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X