ആര്‍എസ്എസിനെ നിരോധിയ്ക്കണമെന്ന് ഒവൈസി
ഹൈദരാബാദ്: രാഷ്ട്രിയ സ്വയം സേവക് സംഘ്, വിശ്വ ഹിന്ദു പരിഷത്ത് പോലെയുള്ള സംഘടനകള്‍ക്ക് നിരേധിയ്ക്കണം. ഇത്തരത്തിലുള്ള സംഘടനകള്‍ ഹിന്ദു സമുദായത്തെ പ്രകോപിപ്പിക്കുകയാണെന്ന് മജ്‌ലീസ് ഇ ഇത്തെഹാദുള്‍ മുസ്സലിമിന്‍ (എം ഐ എം) പ്രസിഡണ്ടും ഹൈദരാബാദ് എം പിയുമായ അസാധുധിന്‍ ഒവൈസി. മുംബൈ ആക്രമണവും ഗുജറാത്തിലെ മുസ്ലിം കൂട്ടകൊലയും തമ്മില്‍ ബന്ധമുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.
ആന്ധ്രാ ഗവണ്‍മെന്റില്‍ നിന്നും എം ഐ എം ന്റെ പിന്തുണ പിന്‍വലിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സ് തന്റെ സഹോദരനായ അക്ബറുദ്ദീനു മേല്‍ ഇല്ലാത്ത കുറ്റം വച്ചു കെട്ടാന്‍ നോക്കുകയാണെന്നും അസാധുധിന്‍ ആരോപിച്ചു.
ഞങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരല്ലെന്നും ഭാരതീയ ജനതാ പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഞങ്ങളുടെ ശത്രുക്കളാണെന്നും അസാധുധിന്‍ ശക്തമായി തുറന്നടിച്ചു.
ഡിസംബര്‍ 24ന് അഡിലാബാദില്‍ നടത്തിയ ഒരു പൊതു പരിപാടിയില്‍ എം ഐ എം എംഎല്‍എയും അസാധുധിന്റെ സഹോദരനുമായ അക്ബറുദ്ദിന് ഔസി ഒരു സമുദായത്തിനെതിരെ വിവാദമായ പ്രസംഗം നടത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് അസാധുധിന് ഇക്കാര്യം പറഞ്ഞത്. വിവാദ പ്രസംഗത്തിന് ശേഷമുള്ള അസാധുധിന്റെ ആദ്യ പൊതു പരിപാടിയാണിത്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും കോടതിയിലും തനിക്കും സഹോദരനും പൂര്‍ണ്ണവിശ്വാസമണ്ട്. അതില്‍ നിന്നും അക്ബറുദ്ദിന് ഒളിച്ചോടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എം ഐ എം ഒരു മതത്തിനും എതിരെല്ലെന്നും ബി ജെ പിക്കും ഹൈദരാബാദ് മുഖ്യമന്ത്രിയായ കിരണ്‍ കുമാര്‍ റെഡ്ഡിക്കും എതിരാണെന്നും അസാധുധിന്‍ പ്രഖ്യാപിച്ചു.
അക്ബറുദ്ദിന് ഔസിക്കെതിരെ എഫ്ഐആര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെങ്കടേഷ് അബ്ദെയോ ബോറിനലില്‍ മെട്രപോളിറ്റന്‍ മജിസ്ട്രറ്റിന് മുമ്പാകെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സ്വകാര്യ പരാതിയും നല്‍കിയിട്ടുണ്ട്. അബ്ദെയോ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവു കൂടിയാണ്.
രണ്ട് സമുദായക്കാരില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിന് എം എല്‍ എക്കെതിരെ 153(A) അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications