മദനിയെ ആശുപത്രിയിലേക്ക് മാറ്റി

ജയിലില്‍ നിന്നു കനത്ത പൊലീസ് കാവലിലാണ് മഅദനിയെ കൊണ്ടുപോയത്. ആശുപത്രിയിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭാര്യ സൂഫിയ മദനി, മകന്‍ ഉമര്‍ മുഖ്താര്‍, ബന്ധു മുഹമ്മദ് റജീബ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നടക്കമുള്ള കര്‍ശന ഉപാധികളോടെയാണു കോടതി മദനിക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് ബംഗ്‌ളൂരുവിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിധിയുടെ പകര്‍പ്പ് തിങ്കളാഴ്ച രാവിലെ ജയില്‍ സുപ്രണ്ടിന് ലഭിച്ചതോടെയാണ് മദനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങിയത്.
മദനിക്കുവേണ്ടി മുറിയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സൗഖ്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്ര ദിവസത്തെ ചികിത്സയാണു മദനിക്കു നല്‍കുകയെന്നു വ്യക്തമല്ല.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മഅ്ദനി എന്‍.ഐ.എ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ബാംഗ്ലൂരില്‍ എത്തിയിരിക്കുന്നത്.
മദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറെയും കണ്ടിരുന്നു.












Click it and Unblock the Notifications