വീട്ടുപണി ചെയ്യാത്ത ഭാര്യമാരെ ഉപേക്ഷിക്കാം: ഭഗവത്

ഭര്‍ത്താവ് കടമകള്‍ പാലിക്കുന്നിടത്തോളം ഭാര്യയ്ക്കും അതിനുള്ള ബാധ്യതയുണ്ട്. ഭാര്യ കരാര്‍ ലംഘിച്ചാല്‍ ഭര്‍ത്താവിന് ഉപേക്ഷിക്കാനാകും.
അതേ അവകാശം സ്ത്രീയ്ക്കുമുണ്ടെന്നും ആര്‍.എസ്.എസ് മേധാവി ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഭഗവത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പാശ്ചാത്യ സ്വാധീനമുള്ള നാഗരിക ഇന്ത്യയിലാണ് മാനഭംഗങ്ങളെന്നും ഗ്രാമീണ ഭാരതത്തില്‍ അതില്ലെന്നും കഴിഞ്ഞയാഴ്ച മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും കൂട്ടമാനഭംഗവും ലൈംഗിക കുറ്റകൃത്യങ്ങളും കാണാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
ഭഗവതിന്റെ പുതിയ അഭിപ്രായപ്രകടനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിയ്ക്കുന്നത്. കോണ്‍ഗ്രസ് സിപിഎമ്മും രൂക്ഷമായ ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ മോഹന്‍ ഭാഗവതിന്റെ പ്രത്യയശാസ്ത്രത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications