ന്യൂഡല്‍ഹി: 15വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസിയായ 17വയസ്സുകാരനും സുഹൃത്തും കൂടി പീഡിപ്പിച്ചു. 9-ാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയോട് സംഭവത്തെപ്പറ്റി പുറത്ത് പറരയരുതെന്ന താക്കീതും പ്രതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ധൈര്യസമേതം വീട്ടുകാരോട് പീഡനത്തെപ്പറ്റി പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റു ചെയ്തു. കേസിന്റെ തുടരന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ശിക്ഷയെക്കുറിച്ച് ബോധമില്ലാത്തതു കൊണ്ടോ പേടിയില്ലാതത്തതു കൊണ്ടോ അണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ അതിക്രമിച്ചു വരുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ പീഡനങ്ങള്‍ ഒരു സ്ഥിരം സംഭവമായി കൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങളുടെ പേരില്‍ ഇന്ത്യയുടെ തലസ്ഥാന നഗരം തലതാഴ്ത്തിയിരിക്കേണ്ട അവസ്ഥയാണ്.
A 15-year-old girl was allegedly raped by two people, including a juvenile, after they barged into her house when she was alone, police said on Sunday.