കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണത്തില്‍ മനംനൊന്ത് എസ്‌ഐ തൂങ്ങിമരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Suicide
മാവേലിക്കര: വ്യക്തിപരമായ ആരോപണങ്ങളില്‍ മനംനൊന്ത് ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മാവേലിക്കര ചെറുകോല്‍ ഷേര്‍ളി ഭവനത്തില്‍ കെ.വൈ.ഡാമിയന്‍ (53) ആണ് മരിച്ചത്.

മാവോവാദി ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തു മാനസികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് സൂചിപ്പിയ്ക്കുന്നു.

തിങ്കളാഴ്ച രാവിലെ 6.50-ഓടെ വീടിനു സമീപത്തെ പേരമരത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണെ്ടത്തിയത്. സംഭവം കണെ്ടത്തിയ ഭാര്യയും മക്കളും ഉടന്‍ കെട്ടഴിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിസംബര്‍ 29ന് ഒരു ലോഡ്ജില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തിരുന്ന അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഘത്തോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അന്നു തന്നെ ആലപ്പുഴ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരുന്നു. പിന്നീടു ബന്ധുക്കളെത്തി ഇവരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ഈ പെണ്‍കുട്ടികളോടു പോലീസ് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉണ്ടായിരുന്നു. ഇത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തിനു മേലുദ്യോഗസ്ഥരുടെ ശാസനയും ഏറ്റുവാങ്ങേണ്ടി വന്നതായി പറയുന്നു. ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു ഡാമിയന്‍.

English summary
A police official who took some Maoists into custody committed suicide due to continuous threat and mental harassment from seniors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X