പ്രധാനമന്ത്രി തിങ്കളാഴ്ച കൊച്ചിയില്‍

ഹെലികോപ്ടറില്‍ രാജഗിരി എന്‍ജിനിയറിംഗ് കോളേജ് മൈതാനിയിലാണ് പ്രധാനമന്ത്രി ഇറങ്ങുക. അവിടെ നിന്ന് കാറില്‍ റിഫൈനറിയിലെത്തുന്ന പ്രധാനമന്ത്രി 4.30ന് ഉദ്ഘാടനം നിര്‍വഹിക്കും. തിരികെ രാജഗിരിയിലെത്തി ഹെലികോപ്ടറില്‍ നേവല്‍ ബേസിലേക്ക് മടങ്ങും.
അവിടെ നിന്ന് റോഡ് മാര്‍ഗം താമസ സ്ഥലമായ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് വിവന്റയിലെത്തും. ചൊവ്വാഴ്ച രാവിലെ 9.30 ന് കൊച്ചി ലെ മെറിഡിയനില്‍ പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി മടങ്ങിപ്പോകും.
കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണു പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. എമര്‍ജിങ് കേരള പദ്ധതി, കൊച്ചി മെട്രൊ റെയ്ല്‍ തറക്കല്ലിടല്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രധാന പരിപാടികള്‍.












Click it and Unblock the Notifications