ബാംഗ്ലൂരില്‍ മലയാളി യുവതി കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മലയാളി യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശിനി റോഷ്‌നിയാണ് മരിച്ചത്. കോറമംഗലയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് ഹരിദാസിനൊപ്പം താമസിക്കുകയായിരുന്നു റോഷ്‌നി. സ്വകാര്യ കമ്പനിയിലെ െ്രെഡവറായ ഹരിദാസിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. എട്ടുവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.
പൂട്ടിയിട്ട വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചത്. ഞായറാഴ്ച രാത്രി പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചതോടെയാണ് മരണവിവരം പുറംലോകമറിഞ്ഞത്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കുമ്പോള്‍ മൂന്നു ദിവസം മുമ്പെങ്കിലും മരണം നടന്നിരിയ്ക്കാമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications