ബസ് സമരം തുടങ്ങി; ജനത്തിന് നരകയാത്ര

ശനിയാഴ്ച കൊച്ചിയില്‍ അഡീഷണല്‍ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. നിലവിലെ കൂലിയുടെ 50 ശതമാനം ഇടക്കാലാശ്വാസമായി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ബസ്തൊഴിലാളികള്‍ക്ക് 2008ലാണ് ശമ്പള പരിഷ്കരണം നടന്നത്. ശേഷം പലതവണ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ശമ്പള പരിഷ്കരണം നടത്തിയില്ലെന്ന് നേതാക്കള്‍ പറയുന്നു. യാത്രക്കാരുടെ കൈയേറ്റവും ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പീഡനവും അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരുക, ജോലിസമയം ഏകീകരിക്കുക, ക്ഷേമനിധി അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പണിമുടക്ക് പൂര്‍ണമാണ്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രാക്കാരുടെ ക്ലേശം പൂര്‍ണമായും പരിഹരിക്കപ്പെടുന്നില്ല. ശബരിമല സീസണായതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിയ്ക്കും സാധിയ്ക്കുന്നില്ല. അതേസമയം ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കി.
ചൊവ്വാഴ്ച മുതല്‍ പങ്കാളിത്ത പെന്ഷന് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും പണിമുടക്ക് ആരംഭിയ്ക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതമയമാകും. സി.പി.എമ്മിന്റെ ഭൂസമരം 14 ജില്ലകളിലും പുരോഗമിക്കുകയാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications