ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ രാജിവച്ചു

അര്‍ജുന്‍ മുണ്ടെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. 28 മാസം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാനുള്ള ധാരണയ്ക്ക് ബിജെപി തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് ജെഎംഎം പിന്തുണ പിന്‍വലിച്ചത്. വ്യാഴാഴ്ചയാണ് സര്‍ക്കാരിന്റെ 28 മാസ കാലാവധി പൂര്‍ത്തിയാകുന്നത്.
എന്നാല്‍ ജെഎംഎമ്മുമായി ഇത്തരമൊരു കരാറില്ലെന്ന് അര്‍ജുന്‍ മുണ്ടെയുടെ നിലപാട്. അതിനിടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോറന്‍ ശ്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
81 അംഗ സഭയില്‍ ഇരുകക്ഷികള്‍ക്കും 18 അംഗങ്ങള്‍ വീതമാണുള്ളത്. ജെ.ഡി.യു, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നീ കക്ഷികളിലെ എട്ടംഗങ്ങളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയത്. മന്ത്രിസഭയില്‍ ജെ.എം.എമ്മിന് അഞ്ചംഗങ്ങളാണുണ്ടായിരുന്നത്.
കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ബി.എസ്.യെഡിയൂരപ്പ പാര്‍ട്ടി വിട്ടതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ഭരണം നഷ്ടമായത് ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ബിഹാറില്‍ നിന്നുള്ള പ്രദേശങ്ങള്‍ ചേര്‍ത്ത് 2000 നവംബര്‍ 15-ന് രൂപീകരിച്ച പുതിയ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ എട്ടുമന്ത്രിസഭകളാണ് ഭരണം നടത്തിയത്. ഷിബു സോറന്‍ നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ട് മുക്തി മോര്‍ച്ച(ജെഎംഎം), ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളെങ്കിലും മൂന്നു കക്ഷികളും മാറി മാറി നേരിയ ഭൂരിപക്ഷം നേരിടുന്നതും എന്നും അധികാരത്തില്‍ തുടരാനുള്ള ഷിബു സോറന്റെ രാഷ്ട്രീയതന്ത്രങ്ങളുമാണ് ജാര്‍ഖണ്ഡിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാവുന്നത്.












Click it and Unblock the Notifications