കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പീഡനം: പെണ്‍കുട്ടിയും കുറ്റക്കാരി-ആള്‍ദൈവം

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ബസ്സിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്ന് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു ആശ്രം ബാപ്പുവിന്റെ പ്രസ്താവന വിവാദമായി.

ആറു പ്രതികള്‍ മാത്രമല്ല, പെണ്‍കുട്ടിയും കുറ്റക്കാരിയാണ്. പ്രതികളെ സഹോദരന്മാരെ എന്നു വിളിച്ച് അവള്‍ക്ക് അവരോട് അപേക്ഷിക്കാമായിരുന്നു. അതുകൊണ്ട് അവള്‍ക്ക് അന്തസ്സും ജീവിതവും സംരക്ഷിക്കാമായിരുന്നു. ഒരു കൈ മാത്രം അടിച്ചാല്‍ ഒച്ചയുണ്ടാവില്ലെന്നും ആശ്രം ബാപ്പു പറഞ്ഞു.

Asaram Bapu

ദില്ലി പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമൊട്ടാകെ രോഷവും വേദനയും നിറയുമ്പോഴാണ പ്രകോപനപരമായ പ്രസ്താവനയുമായി ആള്‍ദൈവം
രംഗത്തെത്തിയത്. മദ്യപരായ ആറു പേര്‍ ആക്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഈശ്വരനാമം ചൊല്ലി അക്രമികളിലൊരാളുടെ കൈപിടിച്ച് ''എന്നെ നിങ്ങളുടെ സഹോദരിയായി കാണണം'' എന്നും മറ്റു രണ്ടുപേരോട്, ''സഹോദരാ, ഞാന്‍ നിസഹായയാണ്. നിങ്ങള്‍ എന്റെ സഹോദരനാണ്, എന്റെ ആത്മീയ സഹോദരന്‍'' എന്നു പറയണം എന്നായിരുന്നു ആശാറാമിന്റെ വാദം. സരസ്വതിയുടെയോ ഗുരു ദീക്ഷയുടെയോ മന്ത്രം ചൊല്ലിയിരുന്നെങ്കില്‍ അവള്‍ ആ ബസില്‍ കയറുമായിരുന്നില്ലെന്നും ആള്‍ദൈവം പറഞ്ഞു.

പ്രതികള്‍ക്കു വധശിക്ഷ നല്‍കുന്നതിനോടു യോജിക്കുന്നില്ലെന്നും ആശ്രം ബാപ്പു പറഞ്ഞു. സ്ത്രീധന പീഡന നിരോധന നിയമം പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടാമെന്ന് ബാപ്പുവിന്റെ വാദം. മതാചാര്യനെന്ന നിലയില്‍ ജനങ്ങള്‍ ബഹുമാനിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായതു ഖേദകരമെന്ന് ബിജെപിയുടെ പ്രതികരണം.

അസ്വാസ്ഥ്യവും വേദനയുമുണ്ടാക്കുന്നു ബാപ്പുവിന്റെ വാക്കുകള്‍. രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ച കുറ്റകൃത്യത്തെക്കുറിച്ച് ഇത്ര ലാഘവത്തോടെ പ്രതികരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

അതേസമയം മതനേതാക്കള്‍ ആലോചിച്ചുവേണം വാക്കുകള്‍ പ്രയോഗിക്കാനെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പറഞ്ഞു. സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതു നിര്‍ഭാഗ്യകരമാണ്. ദില്ലി സംഭവത്തിനു ശേഷം പലകോണുകളില്‍ നിന്നായി വിചിത്ര പ്രസ്താവനകളും പരാമര്‍ശങ്ങളുമുണ്ടായി. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ബാപ്പു തെറ്റു തിരുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ ആവശ്യപ്പെട്ടു.

എന്നാല്‍, ബാപ്പുന്റെ വാക്കുകള്‍ തെറ്റായി വ്യഖ്യാനിച്ചതാമെന്ന് സഹായി നീലം ദുബെയുടെ വാദം. മന്ത്രങ്ങളുടെയും ദൈവത്തിന്റെയും ശക്തിയെക്കുറിച്ചും അതുപയോഗിച്ച് രക്ഷപെടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നുവത്രെ ബാപ്പു.

English summary
Delhi Bus RapSpiritual leader Asaram Bapu’s controversial remark suggesting that the woman who was brutally gang-raped in Delhi was equally responsible for the crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X