ഭാഗവതിന്റെ വാക്കുകള്‍ വളച്ചൊടിച്ചു ആര്‍എസ്എസ്

മാനഭംഗം നടക്കുന്നത് മെട്രോ സ്വാധീനമുള്ള ഇന്ത്യയിലാണെന്നും ഗ്രാമീണഭാരതത്തിലല്ലെന്നുമായിരുന്നുമായിരുന്നു ഭാഗവതിന്റെ ആദ്യ പരാമര്‍ശം. ഇതിന് പിന്നാലെ ഇന്‍ഡോറില്‍ ആര്‍എസ്എസ് ഏകദിന സമ്മേളത്തില്‍ ഭാഗവത് നടത്തിയ പരാമര്‍ശങ്ങളും വന്‍ വിവാദമായിരുന്നു.
ഭാര്യ വീട്ടുജോലി ചെയ്യണമെന്നും ഭര്‍ത്താവ് അധ്വാനിച്ച് പണം കൊണ്ടുവരണമെന്നും ഭാഗവത് പറഞ്ഞെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാധ്യമങ്ങള്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിയ്ക്കുകയായിരുന്നുവെന്ന് രാം മാധവ് പറഞ്ഞു.
പാശ്ചാത്യ രീതിയിലുള്ള വിവാഹങ്ങളെ വച്ചു നോക്കുമ്പോള്‍ ഇന്ത്യയിലേത് പരിശുദ്ധ വിവാഹ സമ്പ്രദായം വിശുദ്ധിയുള്ളതാണെന്നാണ് ഭാഗവത് പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ രീതിയിലുള്ള വിവാഹത്തെക്കുറിച്ച് ഭാഗവത് പറഞ്ഞത് വളച്ചൊടിച്ച രീതിയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയത്
ഇന്ത്യയിലെ വിവാഹങ്ങള്‍ വിശുദ്ധമാണ്. എന്നാല്‍ പാശ്ചത്യ വിവാഹങ്ങള്‍ നിയമപരമായ ഒരു കരാര്‍ മാത്രമാണെന്ന് സാമൂഹിക ശാസ്ത്രജ്ന്‍മാരും സമ്മതിച്ചിട്ടുള്ളതാണ്. സ്ത്രീകള്‍ക്ക് ആദരിയ്ക്കുന്നതാണ് ഇവിടുത്തെ സംസ്‌ക്കാരം. ഇതാണ് ഭാഗവത് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി വന്നത് ഇതിന് എതിര്‍ദിശയിലുള്ള കാര്യങ്ങളാണ്. ഇന്ത്യന്‍ വിവാഹവ്യവസ്ഥ കരാര്‍ അടിസ്ഥാനത്തിലാണെന്ന് ഭാഗവത് ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരം പ്രവൃത്തികളില്‍ മാധ്യമങ്ങള്‍ ഏര്‍പ്പെടരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും രാം മാധവ് പറഞ്ഞു
ഈ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്ത ലേഖകനെ വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.












Click it and Unblock the Notifications