കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
കൊച്ചി: പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചു. പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാക്ലേശമടക്കമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സ്വകാര്യമേഖലയും പൊതുമേഖലയും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സബ്‌സിഡിക്കു പകരം പണം നല്‍കുന്ന പദ്ധതി രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ ഇന്ത്യ അതിജീവിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയും വികസന ഇടപെടലുകളിലൂടെയും പ്രതിസന്ധി മറികടക്കാന്‍ കഴിയും. ഗ്രാമങ്ങളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ നഗരങ്ങളുടെ കൂടുതല്‍ വികസനത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി
രണ്ടുദശകത്തോളം സാമ്പത്തികരംഗം വളര്‍ന്നിട്ടും ദാരിദ്ര്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണ്. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തികവികസനരംഗങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗള്‍ഫിലേക്കും മറ്റുമുള്ള വിമാനങ്ങള്‍ തുടരെ റദ്ദാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. എയര്‍ കേരള നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനായി നിയമങ്ങളില്‍ ചില ഇളവ് ഉണ്ടാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

English summary
Prime Minister Manmohan Singh formally inaugurated the 11th Pravasi Bharatiya Divas in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X