സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

2013 ഏപ്രില്‍ മുതല്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഇടത് അനുകൂല ജീവനക്കാരുടെ സംഘടനകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച, വാട്ടര്‍അതോറിറ്റി, കെഎസ്ഇബി ജീവനക്കാരും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലെ ഗണ്യമായൊരു വിഭാഗം പണിമുടക്കിനിറങ്ങുന്നതോടെ സംസ്ഥാനത്തെ ഒട്ടമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിശ്ചലമാകുമെന്നാണ് കരുതപ്പെടുന്നത്.
പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ട് നടന്ന പന്തംകൊളുത്തി പ്രകടനത്തിലും ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്നു.
സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 'ഡയസ് നോണ്‍' പ്രഖ്യാപിച്ചിട്ടുണ്ട്.ജോലിചെയ്യാന്‍ തയ്യാറായിവരുന്നവരെ തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും. സമരം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണ്. സമരംചെയ്യുന്ന 90 ശതമാനം പേരെയും പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രഖ്യാപനം ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സമരം അനാവശ്യമാണ്. സമരം നേരിടാന്‍ എസ്മ പ്രയോഗിക്കുന്നത് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications