കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ് സമരം തീര്‍ന്നു

  • By Ajith Babu
Google Oneindia Malayalam News

Private Bus Stand
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യബസ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസമായി സെപ്തംബര്‍ മാസം വരെ പ്രതിമാസം 1800 രൂപ വീതം വര്‍ധിപ്പിച്ചു നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ശബള കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ ഈ വേതനം തുടരും.

മന്ത്രി ഷിബു ബേബി ജോണ്‍,ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ലേബര്‍ കമീഷണറും പങ്കെടുത്തു.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടാണ് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചത്. നിലവിലുള്ള ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനയാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടത്.

സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന കൊച്ചിപോലുള്ള നഗരങ്ങളിലും മലബാര്‍ മേഖലയിലും പണിമുടക്ക് യാത്രക്കാരെ വല്ലാതെ ദുരിത്തിലാഴ്ത്തിയിരുന്നു. ശബരിമല സീസണായതിനാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുറവായതും ജനത്തെ വലച്ചു.

English summary
The indefinite strike launched by private bus workers since Sunday midnight demanding wage hike has been withdrawn.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X