റെയില്‍വേ ചാര്‍ജ് വര്‍ധിപ്പിച്ചു

യാത്രാ സൗകര്യങ്ങളും സുരക്ഷിതത്വവും വര്‍ധിപ്പിക്കുന്നതിനുവേണ്ടിയായിരിക്കും അധികവരുമാനത്തില്‍ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുകയെന്ന് മന്ത്രി അറിയിച്ചു. 6600 കോടി രൂപയാണ് പുതിയ വര്‍ധനവിലൂടെ റെയില്‍വേയ്ക്ക് ലഭിക്കുക.
വിവിധ ടിക്കറ്റുകളിലെ വര്‍ധനവ്
രണ്ടാം ക്ലാസ് ഓര്‍ഡിനറി-കിലോമീറ്ററിന് രണ്ടു പൈസ
രണ്ടാം ഓര്‍ഡിനറി(നോണ്‍ സബര്‍ബന്‍)-കിലോമീറ്ററിന് മൂന്നു പൈസ
രണ്ടാം ക്ലാസ് മെയില്‍ എക്‌സ്പ്രസ്-കിലോമീറ്ററിന് നാലുപൈസ
എസി ചെയര്‍കാര്‍-കിലോമീറ്റര്‍ 10 പൈസ
എസി ഫസ്റ്റ് ക്ലാസ്-കിലോമീറ്ററിന് മൂന്നു പൈസ(നേരത്തെ 10 പൈസ കൂട്ടിയിരുന്നു)
എസ് ടു ടയര്‍-കിലോമീറ്റിന് ആറു പൈസ(നേരത്തെ 15 പൈസ)
ചുരുങ്ങിയത് 25 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അടുത്ത മാസം റെയില്‍വേ ബജറ്റില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ബജറ്റിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇത്രയും വലിയ വര്‍ധനവ് വരുത്തിയ രാഷ്ട്രീയ തീരുമാനത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ക്ഷേമ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കം.












Click it and Unblock the Notifications