Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റകുറ്റപ്പണിയുടെ പേരില്‍ പവര്‍ ഹോളിഡേ?

Power Lines
തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാവിലെ ആറു മണി വൈകിട്ട് നാലു മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല, കേരളത്തിലെ ദിനപത്രങ്ങളില്‍ ഇനി വരുന്ന ദിവസങ്ങളില്‍ കണ്ടേക്കാവുന്ന അറിയിപ്പ് പവര്‍ ഹോളിഡേയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനം രൂക്ഷമായ വൈദ്യുത പ്രതിസന്ധി നേരിടുന്ന വേളയില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ ഇവിടെയും പവര്‍ ഹോളിഡേ നടപ്പാക്കുകയാണ് വൈദ്യുത ബോര്‍ഡ്.

കെഎസ്ഇബി ചെയര്‍മാന്റെ നിര്‍ദ്ദേശം നടപ്പാവുന്നതോടെ ജനുവരി 15 മുതല്‍ സംസ്ഥാത്തെ എല്ലാ ലൈനുകളിലും സബ്‌സ്‌റ്റേഷനുകളിലും അറ്റകുറ്റപ്പണി ആരംഭിക്കും. ഇതിനായി രാവിലെ എട്ടു മുതല്‍ അഞ്ച് വരെ ലൈനുകള്‍ ഓഫ് ചെയ്യും. ഇടയ്ക്കിടെ നടത്തുന്ന അറ്റകുറ്റപ്പണിക്ക് പുറമെയാണിത്. ഈ സമയം മറ്റ് 11 കെവി ലൈനുകളില്‍ നിന്ന് പകരം വൈദ്യുതി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്.

അറ്റുകുറ്റപ്പണികളുടെ പേരില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. പകല്‍ മുഴുവന്‍ ലൈന്‍ ഓഫ് ചെയ്യുന്നതോടെ വൈദ്യുതി ഉപഭോഗം വന്‍തോതില്‍കുറയ്ക്കാം. അറ്റകുറ്റപ്പണി നടത്തി വൈദ്യുതി വിതരണപ്രസരണ നഷ്ടം കുറയ്ക്കാമെന്നൊരു ലക്ഷ്യവും ബോര്‍ഡിനുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് പണി നടത്തുക.

എല്ലായിടത്തും ഒരുപോലെ വൈദ്യുതി പോകുന്ന സ്ഥിതിയുണ്ടാവില്ല. പണികള്‍ക്കുള്ള ഷെഡ്യൂള്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അറ്റകുറ്റപ്പണികള്‍ നടത്തുന്നത് പവര്‍ ഹോളിഡേ അല്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന ഭീതിയില്‍ കഴിഞ്ഞവര്‍ഷം ഇടുക്കിയില്‍ വൈദ്യുതി ഉല്പാദനം കുത്തനെ കൂട്ടി വെള്ളം കുറച്ചതും മഴ കുറഞ്ഞതുമാണ് കേരളത്തെ ഇത്ര പ്രതിസന്ധിയിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+