കെഎസ്ആര്‍ടിസിയിലെ സമരം പിന്‍വലിച്ചു

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും നടത്തിവരുന്ന പണിമുടക്കിനെ പിന്തുണച്ച്
പണിമുടക്കിയ ആറായിരത്തോളം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനച്ചിരുന്നു. ഇതിനെതിരെയാണ് ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാലം സമരം പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച ജോലിക്കെത്താത്ത എം പാനലുകാരുടെ ലിസ്റ്റ് നല്‍കാന്‍ അധികൃതര്‍ എല്ലാ ഡിപ്പോള്‍ക്കും നിര്‍ദേശം നല്‍കി. ആദ്യം റിപ്പോര്‍ട്ട് ലഭിച്ച കൊല്ലം, വിതുര, പാലോട് ഡിപ്പോകളിലെ ജീവനക്കാരെ പിരിച്ചുവിട്ടതായി രാത്രി വൈകിയാണ് വിവരം പുറത്തുവന്നത്. ഉടന്‍ തന്നെ യൂനിയന്‍ നേതാക്കള്‍ ഇടപെടുകയും അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതോടെ ചില സ്ഥലങ്ങളില്‍ സമരാനുകൂലികളും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് കെ.എസ്.ആര്‍.ടി. സി എം.ഡി ഉറപ്പു നല്‍കിയത്. ഇതേ തുടര്‍ന്ന് സമരം പിന്‍വലിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications