സമരം: പിണറായിയുടെ ഭാര്യയുടെ ജോലി പോകും

തലശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ കമല 2001 മുതല്‍ ഡെപ്യൂട്ടേഷനില്‍ സാക്ഷരതാ മിഷനില്‍ പ്രൊജക്ട് ഓഫീസറായി ജോലി നോക്കി വരികയാണ്. മാര്‍ച്ച് 31 വരെ സര്‍വീസില്‍ തുടരാന്‍ കഴിയുമായിരുന്ന കമലയ്ക്ക് സമരത്തിന്റെ പേരില്‍ രണ്ട് മാസം മുമ്പ് സര്‍വീസില്‍ നിന്നും പിരിയേണ്ടി വരും.
ജനനത്തീയതി അനുസരിച്ച് വിരമിച്ചാലും ഒരു അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്കു വിരമിക്കല്‍ തീയതി വന്നാല്‍ ആ അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 31വരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നതാണ് സൂപ്പര്‍ ആനുവേഷന്‍ സമ്പ്രദായം.
എന്നാല്‍ സൂപ്പര്‍ ആനുവേഷനിലുള്ളവര്‍ പണിമുടക്കാന്‍ പാടില്ലെന്നാണ് ചട്ടം. പങ്കെടുത്താല്‍ ആ ദിവസം വിരമിക്കല്‍ തീയതിയായി കണക്കാക്കും. ഇതനുസരിച്ചാണ് കമലയുടെ ജോലി നഷ്ടമാകുന്നത്.












Click it and Unblock the Notifications