അള്ള, ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം

ഹേഗിലുള്ള ദ ബെനെലക്‌സ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്. എന്നാല്‍ 32കാരന്റെ ശ്രമം പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളില്‍ പരമപ്രധാനമായ പലതിനെയും ലംഘിക്കുന്ന ഒന്നാണ് അപേക്ഷയെന്ന് ഡച്ച്‌ന്യൂസ്.എന്‍എല്‍ റിപ്പോര്‍ട്ട് ചെയ്തു. 250 യൂറോ ചെലവാക്കി അള്ളായെന്ന് പേര് സ്വന്തമാക്കാനുള്ള യുവാവിന്റെ നീക്കം പാളും. എന്തായാലും ഇത്തരമൊരു നീക്കത്തിലൂടെ ഈ കലാകാരനെ ലോകം മുഴുവന്‍ കഴിഞ്ഞുവെന്നൊരു മെച്ചമുണ്ട്.
നിരവധി മുസ്ലീം സംഘടനകള്‍ ഡച്ച്കാരന്റെ നീക്കത്തിനെതിരേ രംഗത്തെത്തിയിരുന്നു. പക്ഷേ, പേര് അനുവദിച്ചുകിട്ടിയാല്‍ ഞാന്‍ അത് വസ്ത്രത്തിനോ ഷൂവിനോ നല്‍കില്ല. പേരിനെ ബഹുമാനിക്കും എന്നാണ് ടിയോന്റെ വാദം.


Click it and Unblock the Notifications