കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അള്ള, ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം

Google Oneindia Malayalam News

Dutch_Allah_Trademark
മോസ്‌കോ: മുസ്ലീം മതവിശ്വാസികളുടെ വിശുദ്ധ വാക്കായ അള്ള(allah) എന്ന പേരില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഡച്ച് കലാകാരന്‍ ശ്രമിക്കുന്നു. മനോഹരമായ ഒരു പേരാണിത്. ഏറ്റവും വിചിത്രമായ കാര്യം ഇത് ആരും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ്.-ആംസ്റ്റര്‍ഡാം സ്വദേശി ടിയോന്‍ കാസ്‌റ്റെലിന്‍ ടെലിഗ്രാഫ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹേഗിലുള്ള ദ ബെനെലക്‌സ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്. എന്നാല്‍ 32കാരന്റെ ശ്രമം പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളില്‍ പരമപ്രധാനമായ പലതിനെയും ലംഘിക്കുന്ന ഒന്നാണ് അപേക്ഷയെന്ന് ഡച്ച്‌ന്യൂസ്.എന്‍എല്‍ റിപ്പോര്‍ട്ട് ചെയ്തു. 250 യൂറോ ചെലവാക്കി അള്ളായെന്ന് പേര് സ്വന്തമാക്കാനുള്ള യുവാവിന്റെ നീക്കം പാളും. എന്തായാലും ഇത്തരമൊരു നീക്കത്തിലൂടെ ഈ കലാകാരനെ ലോകം മുഴുവന്‍ കഴിഞ്ഞുവെന്നൊരു മെച്ചമുണ്ട്.

നിരവധി മുസ്ലീം സംഘടനകള്‍ ഡച്ച്കാരന്റെ നീക്കത്തിനെതിരേ രംഗത്തെത്തിയിരുന്നു. പക്ഷേ, പേര് അനുവദിച്ചുകിട്ടിയാല്‍ ഞാന്‍ അത് വസ്ത്രത്തിനോ ഷൂവിനോ നല്‍കില്ല. പേരിനെ ബഹുമാനിക്കും എന്നാണ് ടിയോന്റെ വാദം.

English summary
A Dutch artist has recorded "Allah" as a trademark with the Benelux Office for Intellectual Property. Teun Castelein (32 years), residing in Amsterdam, has paid 250 euros for permission to record "Allah" as a trademark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X