കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ശരിയത്ത് നിയമം കൊണ്ടു വരണം: താലിബാന്‍

Google Oneindia Malayalam News

Taliban
ഇന്ത്യയില്‍ ശരിയത്ത് നിയമം കൊണ്ടു വരുന്നതിനുവേണ്ടി ജമ്മു കാശ്മീരിലേക്ക് കൂടുതല്‍ 'പോരാളികളെ' അയയ്ക്കുമെന്ന് പാകിസ്താന്‍ താലിബാന്‍. തെഹ്‌രിക്-ഇ-താലിബാന്‍(ടിടിപി) നേതാവ് വാലി ഉര്‍ റഹ്മാനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. 2009 ഡിസംബറില്‍ ഒമ്പത് സിഐഎ ഉദ്യോഗസ്ഥരെ വധിച്ച കേസില്‍ അമേരിക്ക വാലി ഉര്‍ റഹ്മാന്റെ തലയ്ക്ക് 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്താനില്‍ ശരിയത്ത് നിയമം അതിവേഗം നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇതുപോലെ ഇന്ത്യയിലും കൊണ്ടു വരും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരേ ഒരു മാര്‍ഗ്ഗമിതാണ്. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് തീവ്രവാദി നേതാവ് ലക്ഷ്യം വ്യക്തമാക്കിയത്.

പാക് അധീന കാശ്മീരില്‍ ശരിയത്ത് നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടിരുന്നു. ജനങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു. ജമ്മുകാശ്മീര്‍ മേഖലയില്‍ പരിപൂര്‍ണമായി ശരിയത്ത് നിയമം നടപ്പാക്കും. കാശ്മീരികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടി കൊടുക്കാന്‍ പോരാടും.

എന്തായാലും പാക് താലിബാന്റെ പ്രസ്താവന ഇന്ത്യയിലെ 'സുഡാപ്പി' സംഘടനകളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദൈവീകരാജ്യം വരാന്‍ കാത്തിരിക്കുന്നവര്‍ക്കും ഈ വീഡിയോ ആവേശമാകും.

English summary
A top Tehrik-e-Taliban Pakistan leader (TTP) Wali Ur Rehman in a rare video appearance has pledged to send fighters in Kashmir and wage a struggle for implementation of Sharia rule in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X