മോഡി പ്രധാനമന്ത്രിയാകണം: പ്രവാസികള്‍

ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ മോഡി പ്രതിനിധികളെ അഭിസംബോധന ചെയ്തിരുന്നു. സിംഹരാജാവെന്നാണ് ഒരു പ്രതിനിധി മോഡിയെ വിശേഷിപ്പിച്ചത്. യുവജനങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണ്. അവരെ കൂടുതല്‍ കഴിവുള്ളവരാക്കുകയാണ് നമ്മുടെ ലക്ഷ്യം. നിലവിലുള്ള ചടങ്ങളില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വരണം. നമ്മുടെ മുന്‍ഗണനാക്രമം തന്നെ മാറ്റണം-മോഡി ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ വളരെ കുറച്ച് നദികളെയുള്ളൂ. പക്ഷേ, ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ മികവില്‍ കാര്‍ഷിക മേഖലയില്‍ 10 ശതമാനം വളര്‍ച്ചാനിരക്ക് നേടാന്‍ ഗുജറാത്തിന് സാധിച്ചു. കാര്‍ഷികമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വിലമതിക്കാനാവാത്തതാണ്. മറ്റുമേഖലകളിലും സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന്റെ വികസനം സമഗ്രമാകും.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയതിന്റെ നൂറാം വാര്‍ഷികം സംസ്ഥാനം സമുചിതമായി തന്നെ ആഘോഷിക്കും-ഹിന്ദിയിലാണ് മോഡി പ്രതിനിധികളോട് സംസാരിച്ചത്.












Click it and Unblock the Notifications