കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണത്തിന് ഡാന്‍സ് വേണ്ടെന്ന് മുസ്ലീം പഞ്ചായത്ത്

Google Oneindia Malayalam News

Mobile Ban
ജയ്പൂര്‍: പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് രാജസ്ഥാനിലെ മുസ്ലീം സമുദായ പഞ്ചായത്ത്. അതേ പോലെ വിവാഹചടങ്ങിന്റെ ഭാഗമായുള്ള നൃത്തവും പാട്ടും ഇനി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

ദില്ലി കൂട്ടമാനഭംഗം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിത്. മറ്റു സമുദായത്തിലുള്ളവരുമായ വിവാഹവും മാതാപിതാക്കളുടെ അനുമതിയില്ലാത്ത ബന്ധങ്ങളും അംഗീകരിക്കില്ലെന്നും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ മൊബൈല്‍ കൊണ്ടു നടക്കുന്നതും ഉപയോഗിക്കുന്നതും വിലക്കാന്‍ തീരുമാനിച്ചു. ഫോണുകളാണ് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് മനസ്സിലായ പശ്ചാത്തലത്തിലാണിത്-പഞ്ചായത്ത് സെക്രട്ടറി ഹബിബുര്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹം കഴിയ്ക്കുന്നവരും മറ്റു മതവിഭാഗത്തിലുള്ളവരെ വിവാഹം കഴിയ്ക്കുന്നവരും 51000 രൂപ പിഴചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ തീരുമാനം സമുദായത്തിലെ ഓരോ അംഗത്തെയും അറിയിക്കാനുള്ള സംവിധാനമുണ്ടാക്കുന്നുണ്ട്.

English summary
No cellphones, no dancing at weddings: Rajasthan's Muslim panchayat tells girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X