കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ സമരം മൂന്നാംദിവസത്തേക്ക്

  • By Ajith Babu
Google Oneindia Malayalam News

Government Employee Strike
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടത്, ബിജെപി സര്‍വീസ് സംഘടനകള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. പ്രതിഷേധ ജാഥകളും ധര്‍ണകളും തുടരുകയാണ്. ജോലിയ്‌ക്കെത്തിയവരെ പലയിടത്തും തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ്,കൊല്ലം കളക്‌ട്രേറ്റുകള്‍ക്ക് മുന്നില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. ആലപ്പുഴയില്‍ രാവിലെ കളക്‌ട്രേറ്റ് പ്രവേശനകവാടം ഉപരോധിച്ച ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

രണ്ടാംദിനം കൂടുതല്‍ പേര്‍ ജോലിക്കെത്തിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. ഔദ്യോഗിക കണക്ക് പ്രകാരം ബുധനാഴ്ച 69.8 ശതമാനമാണ് ഹാജര്‍നില. ചൊവ്വാഴ്ച ഇത് 62.1 ശതമാനമായിരുന്നു. ജീവനക്കാരില്‍ ഭൂരിഭാഗവും ജോലിയ്‌ക്കെത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഓഫീസുകളിലെത്തുന്ന പൊതുജനത്തിന് സേവനങ്ങളൊന്നും ലഭിയ്ക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.

ചൊവ്വാഴ്ചയെ അപേക്ഷിച്ച് 7.79 ശതമാനം പേര്‍ കൂടുതലായി ജോലിക്കെത്തിയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോലിക്കെത്തുന്നവരെ ചെറുക്കുന്ന ദൗത്യം സി.പി.എം ഏറ്റെടുത്താതായും പലേടത്തും സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായും തിരുവഞ്ചൂര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X