Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് പുലിയെ മയക്കുവെടിവെച്ച് വീഴ്ത്തി

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറ കൊന്നാംപ്പൊട്ടി ജനവാസമേഖലയില്‍ പുലിയിറങ്ങി ആറുപേരെ ആക്രമിച്ചു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് പുലിയിറങ്ങിയത്. കൊന്നാംപ്പൊട്ടി മങ്ങാട്ടേത്ത് പ്രദീപിന്റെ ഭാര്യ സുനി (26), പണ്ടകശാല രാജു (45), തോട്ടശ്ശേരി വിജയാനന്ദന്‍ എന്ന സായി (50), കൊടുവേലി വിനോദ് (30), നാലകത്ത് അലവി (50), പള്ളിക്കുത്ത് ചെറുതൊടി ഷാജി എന്ന കുട്ടന്‍ (29) എന്നിവരെയാണ് പുലി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഒമ്പത് മണിക്കൂറോളം നാടിനെ വിറപ്പിച്ച് ഒടുവില്‍ തെങ്ങില്‍കയറിയ പുലിയെ മയക്കുവെടിവെച്ച് വീഴ്ത്തുകയായിരുന്നു. വനത്തില്‍ നിന്നിറങ്ങിയ പുലി പ്ലാന്തോട്ടത്തില്‍ വര്‍ഗ്ഗീസിന്റെ തോട്ടത്തില്‍ പുല്ലരിയാനെത്തിയ സുനിക്ക് നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊന്തക്കാടില്‍ ഒളിച്ചിരുന്ന പുലി സുനിയുടെ കഴുത്തിന് നേരെ ചാടിക്കടിച്ചു. കൈയ്യിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് പുലിയ തിരിച്ചാക്രമിച്ചാണ് സുനി ഒരുവിധം ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് രാജന്‍, വിജയന്‍ എന്നിവരെ പുലി ആക്രമിച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സി ഡി സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ഏലിയാമ്മ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തോട്ടത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയും പുലി ആക്രമണം തുടര്‍ന്നു.

Tiger Attack

തുടര്‍ന്ന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ഓടിയ പുലി അവിടെയുണ്ടായിരുന്ന ആടിനെ കടിച്ച ശേഷം ഇതേ തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഒളിച്ചു. സംഭവം അറിഞ്ഞതൊടെ പ്രദേശത്ത് നിന്നും നൂറുകണക്കിന് ആളുകള്‍ വടികളുമായി തോട്ടം വളഞ്ഞ് പുലിക്ക് കാവല്‍ നിന്നു. രണ്ടര മണിക്കൂറിന് ശേഷമാണ് വനപാലകര്‍ സംഭവസ്ഥലത്ത് എത്തിയത്. ഉച്ചയോടെ ആയിരക്കണക്കിനാളുകളാണ് പുലിയെ കാണാന്‍ എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിലമ്പൂര്‍ സി ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒമാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് വൈകിട്ട് അഞ്ചരയോടെ മുത്തങ്ങയില്‍ നിന്നും വനംവകുപ്പിന്റെ മയക്കുവെടി സംഘം സ്ഥലത്തെത്തി. മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പിനിടെ വീണ്ടും പുലി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വിനോദ്, അലവി, കുട്ടന്‍ എന്നിവര്‍ക്ക് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ഇവിടെ നിന്നും ഓടിയ പുലി ഒരു തെങ്ങിന്‍ മുകളില്‍ കയറി ഇരുപ്പുറപ്പിച്ചു. നാല്‍പതടി ഉയരമുള്ള തെങ്ങിലാണ് പുലി ഓടിക്കയറിയത്. തുടര്‍ന്ന് വൈകിട്ട് 6.15ന് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ പുലിയെ മയക്ക് വെടിവെച്ചു.

പുലി മയങ്ങിയെന്ന് ഉറപ്പായപ്പോള്‍ രണ്ടുപേര്‍ തെങ്ങിന്‍ മുകളില്‍ കയറി പുലിയെ വലയ്ക്കുള്ളിലാക്കി താഴെയിറക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം താഴെയിറക്കിയ പുലിയെ ചെറിയതോതില്‍ കൈകാര്യം ചെയ്തതായാണ് വിവരം. തുടര്‍ന്ന് ഫോറസ്റ്റ് ഉദേ്യാഗസ്ഥര്‍ കരുളായ് ഫോറസ്റ്റ് ഓഫീസിലെത്തിച്ച് പുലിക്ക് പ്രാഥമിക ചികിത്സ നല്‍കി. മൂന്നുവയസ്സ് പ്രായമുള്ള പുലിയെ നിലമ്പൂര്‍ വെറ്റിനറി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+