കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ക്കോട് വെള്ളക്കാക്കയെ കണ്ടെത്തി

  • By ഷിബു
Google Oneindia Malayalam News

White Crow
കാസര്‍ക്കോട്: നടക്കാത്ത കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ നാം സാധാരണ പറയും വെളുത്ത കാക്ക മലര്‍ന്ന് പറക്കുമെന്ന്. വെളുത്ത കാക്ക എന്നൊന്ന് ഇല്ലതാനും, കാക്കയൊട്ട് മലര്‍ന്ന് പറക്കുകയുമില്ല. ഇതിനാലാണ് ഈ പറച്ചിലിന് പ്രചാരം കൂടിയത്. ഇനി ഈ പറച്ചിലിലെ വെളുത്ത കാക്ക എന്ന വിശേഷണം ഒഴിവാക്കുകയാണ് നല്ലത്. കാക്ക മലര്‍ന്നുപറക്കുമെന്ന് മാത്രം പറഞ്ഞാല്‍ മതി. കാരണം വെളുത്ത കാക്കയിതാ ഇവിടെയുണ്ട്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലാണ് വെള്ള നിറത്തിലുള്ള കാക്കയെ കണ്ടെത്തിയത്.

മാധ്യമപ്രവര്‍ത്തകനായ പൂച്ചോലിലെ ചന്ദ്രദാസിന്റെ ഭാര്യ അനിതയാണ് അവശനിലയില്‍ വീട്ടുപരിസരത്ത് എത്തിയ വെള്ളക്കാക്കയെ കണ്ടെത്തിയത്. വീടിന് സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇതിന്റെ വലത്തെ ചിറക് ഒടിഞ്ഞിട്ടുണ്ട്. ഇതിനാല്‍ പറക്കാന്‍ കഴിയാതെ അവശനിലയിലായിരുന്നു വെള്ളക്കാക്ക.

അനിതയും അവരുടെ മകളും ചേര്‍ന്ന് കാക്കയെ എടുത്ത് വെള്ളവും ആഹാരവും നല്‍കിയശേഷം തൊട്ടടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ടി എം സി ഇബ്രാഹിം വെള്ളക്കാക്കയെ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കുകയാണ്. പൂര്‍ണ വളര്‍ച്ചയെത്താത്ത ഈ കാക്കയുടെ കണ്ണ് ഒഴികെയുള്ള എല്ലാ ഭാഗങ്ങളും വെള്ള നിറത്തലാണ്. കണ്ണിന് ചാരനിറമാണ്.

അപൂര്‍വമായി സംഭവിക്കുന്ന ജനിതക വൈകല്യമാണ് കാക്കയുടെ നിറവ്യത്യാസത്തിന് കാരണമെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടര്‍മാരും പറയുന്നു. കാക്കകളുടെ മുഴുവന്‍ എണ്ണത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് ഇത്തരത്തിലുള്ള കൗതുകകരമായ പ്രതിഭാസമുണ്ടാവുക. ഇതിനാല്‍ അപൂര്‍വ്വമായി പലയിടത്തും വെള്ളക്കാക്കകളെ കാണാനായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പരിക്ക് ഭേദമായാലുടന്‍ ചികിത്സയിലുള്ള വെള്ളക്കാക്കയെ തുറന്നുവിടുമെന്നും മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
White crow found in Kasaragod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X