Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി ഗാന്ധിജിക്ക് തുല്യന്‍: അനില്‍ അംബാനി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്ത അനില്‍ അംബാനിയുടെ പ്രസംഗം വിവാദമായി. സര്‍ദാര്‍ പട്ടേലും ധീരുഭായ് അംബാനിയും മഹാത്മാഗാന്ധിയും ചേര്‍ന്നതാണ് നരേന്ദ്ര മോഡിയെന്ന് ആലങ്കാരികമായി പറഞ്ഞതാണ് വിനയായത്.

'വൈബ്രന്റ് ഗുജറാത്ത് സമിറ്റ് 2013ന്റെ' ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിലയന്‍സ് അഡാഗ് ചെയര്‍മാന്‍. നിക്ഷേപസംഗമത്തിലൂടെ പുതുതായി 50000 പേരാണ് ഗുജറാത്തിലെത്തുന്നത്.

Anil Ambani- Modi

റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ഗുജറാത്തിലേക്കായി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മുകേഷ് അംബാനി അറിയിച്ചു.

ചൈനയിലെ വ്യവസായ മുന്നേറ്റവുമായാണ് പലപ്പോഴും ഗുജറാത്തിനെ താരതമ്യം ചെയ്യാറുള്ളത്. ഈ പോക്കുപോയാല്‍ ചൈന ഗുജറാത്തുമായി താരതമ്യം ചെയ്യേണ്ട അവസ്ഥയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല-മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+