സൂര്യനെല്ലി കേസ് പ്രത്യേക ബഞ്ചിന്

ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ മുന്‍ഗണനാക്രമത്തില്‍ ഈ ബെഞ്ച് പരിഗണിക്കും. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലൈംഗിക പീഡനക്കേസുകള്‍ക്ക് മുന്‍ഗണന നല്‍കിയത്.
2004 മുതലുള്ള ഇത്തരം കേസുകള്‍ ഈ ബെഞ്ച് മുമ്പാകെ എത്തിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 14 മുതല്‍ വാദം കേള്‍ക്കും. ഇക്കൂട്ടത്തില്‍ സൂര്യനെല്ലിക്കേസ് 86ാമത്തേതാണ്. സൂര്യനെല്ലി കേസിലെ അപ്പീല്‍ എട്ടുകൊല്ലമായിട്ടും പരിഗണിക്കാതിരുന്നതില്‍ സുപ്രീംകോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സുപ്രീംകോടതിയില്‍ അപ്പീലുള്ള മാനഭംഗ ക്കേസുകളിലെ വാദം വേഗത്തിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ വ്യാഴാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.
സൂര്യനെല്ലിക്കേസിന്റെ അപ്പീലില്‍ അന്തിമവാദത്തിനുള്ള തീയതി നിശ്ചയിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇതുപറഞ്ഞത്.












Click it and Unblock the Notifications