Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്ഡഡ് പദവി: ലീഗ് നിര്‍ദേശം തള്ളി

തിരുവനന്തപുരം: പിന്നോക്ക പ്രദേശങ്ങളിലെ വികസനപദ്ധതയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലപ്പുറത്തെ 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കണമെന്ന മുസ്ലീംലീഗ് മന്ത്രിമാരുടെ നിര്‍ദ്ദേശം മന്ത്രിസഭായോഗം തള്ളി.

ധനമന്ത്രി കെ.എം മാണിയും മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദും കടുത്ത എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് തുടര്‍ന്ന് തീരുമാനം യുഡിഎഫിന് വിട്ടതായാണ് സൂചന.

എന്നാല്‍, ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് എയിഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് സമാനമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ധാരണയായിട്ടുണ്ട്. നേരത്തേ വിവാദമായ നിര്‍ദേശം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വീണ്ടും മുന്നോട്ടുവയ്ക്കുകയായിരുന്നു.

എന്നാല്‍ എയിഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് തല്‍കാലം തീരുമാനം വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉറച്ചുനിന്നു.

എന്നാല്‍, അധ്യാപകരുടെ ശമ്പളത്തിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ടായില്ല. 33 സ്‌കൂളുകളിലെ 238 അധ്യാപകര്‍ക്ക് ഇതുസംബന്ധിച്ച പ്രയോജനം ലഭിക്കും.

1994 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രത്യേക പദ്ധതി നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+