കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച പൊളിഞ്ഞു; സമരം നാലാംദിവസത്തിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് അവസാനിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണിയുമായി ഇടതു സര്‍വീസ് സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

സംഘടനകള്‍ മുന്നോട്ടുവന്നാല്‍ അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മാണിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സര്‍വീസ് സംഘടനാ നേതാക്കള്‍ മാണിയുമായി വ്യാഴാഴ്ച രാത്രി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച മുഖ്യമന്ത്രിയുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തുമെന്ന് മാണി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇത് നിഷേധിച്ചു.

മാണിയുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്ന് അറിയണമെന്ന് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു. ധനമന്ത്രി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഏതൊക്കെ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ആരാഞ്ഞു. ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ധനമന്ത്രിയെ അറിയിച്ചു.

താന്‍ നടത്തിയത് അനൗപചാരിക ചര്‍ച്ചയാണെന്ന് കെ.എം. മാണിയും വ്യക്തമാക്കി. ചര്‍ച്ചക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും 13ന് ചര്‍ച്ച നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് രാത്രി വൈകി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, മൂന്നുദിവസം പിന്നിട്ട പണിമുടക്കില്‍നിന്ന് ബി.ജെ.പി അനുകൂല സര്‍വീസ് സംഘടനയായ ഫെറ്റോ പിന്മാറി. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്‍വാങ്ങുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ബാധിക്കില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കുമെന്നും കേന്ദ്ര ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മിനിമം പെന്‍ഷന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും നേതാക്കള്‍ പറഞ്ഞു.

സമരത്തിന് പിന്തുണ നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. സമരത്തെ ഇടതുമുന്നണി സഹായിക്കുമെന്നും അടിച്ചമര്‍ത്താനാണ് സര്‍ക്കാറിന്റെ നീക്കമെങ്കില്‍ നോക്കിനില്‍ക്കില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ യു.ഡി.എഫ് നടപ്പാക്കിയ പിഴവുകള്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ തിരുത്തും. എന്നാല്‍ അതുവരെ കാത്തിരിക്കാതെ തീരുമാനം ഇപ്പോള്‍ത്തന്നെ മാറ്റാനാണ് സമരം.

English summary
With both camps playing their cards more wisely on the third day, a discussion between finance minister K M Mani and trade union leaders late on Thursday offered a ray of hope in the ongoing strike by government employees and teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X