കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിഭാഗംരാഷ്ട്രീയക്കാരും മദ്യപാനികള്‍:മുല്ലപ്പള്ളി

Google Oneindia Malayalam News

Mullappally
കോഴിക്കോട്: രാഷ്ട്രീയരംഗത്തുള്ളവരില്‍ നല്ലൊരു വിഭാഗം മദ്യപാനികളാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മദ്യപിക്കുന്നവര്‍ക്ക് സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു ഔചിത്യബോധം സമൂഹത്തിനുണ്ടാവുകയും അത്തരക്കാരെ 'സോഷ്യല്‍ ബോയ്‌ക്കോട്ട്' ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധജനകീയ മുന്നണി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധസമ്മേളനവും ജനകീയസ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കള്ളില്‍ മായമില്ലെന്ന് തെളിയിക്കാന്‍ എക്‌സൈസ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കേരളത്തിലെ ഏതെങ്കിലും ഒരു കള്ള്ഷാപ്പില്‍ മായമില്ലാത്ത മദ്യം വില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ മന്ത്രിക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ എല്ലാ ഷാപ്പുകളിലും മായം ചേര്‍ത്ത കള്ള് മാത്രമാണ് വില്‍ക്കുന്നത്. ചില രാഷ്ട്രീയക്കാരുടെയും ട്രേഡ് യൂണിയന്‍ നേതാക്കളുടെയും അവിശുദ്ധബന്ധമാണ് ഇതിന് സൗകര്യമൊരുക്കുന്നത്. സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്തിനും മൂന്നാംലോകരാഷ്ട്രങ്ങള്‍ക്കും വരെ മാതൃകയായ സംസ്ഥാനത്തിന് മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ്. പഞ്ചാബ് കഴിഞ്ഞാല്‍ പിന്നെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യം ചെലവാകുന്നത്. സംസ്ഥാനത്ത് നാല്പത് ലക്ഷത്തോളം പേര്‍ മദ്യത്തിന് അടിമകളും 17 ലക്ഷം പേര്‍ മദ്യാസക്തരുമാണ്.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം മദ്യ-മയക്കുമരുന്ന് ഉപഭോഗത്തിനെതിരായ അവബോധപ്രക്രിയയില്‍ കണ്ണികളാവണം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഒരു സാക്രമികരോഗം പോലെ സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മദ്യഉപഭോഗം ഒരു സ്റ്റാറ്റസ് സിംബല്‍ ആയി കാണുന്ന സ്ത്രീകളുടെ എണ്ണം നഗരത്തില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും വര്‍ധിച്ചിരിക്കുകയാണ്. മദ്യവിരുദ്ധ സമരരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ യോജിച്ച് ഒരു കുടക്കീഴിയില്‍ പ്രവര്‍ത്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

English summary
Kerala is clamping down on soaring consumption of alcohol in the state, especially among the young, this is a dangerous situation, says mullappally,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X